കോവിഡ് വ്യാപനം; തമിഴ്നാട്ടിൽ ഇന്നു സമ്പൂർണ ലോക്ഡൗൺ

കോവിഡ് വ്യാപനം; തമിഴ്നാട്ടിൽ ഇന്നു സമ്പൂർണ ലോക്ഡൗൺ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ഇന്നു സമ്പൂർണ ലോക്ഡൗൺ. തിരഞ്ഞെടുപ്പു ഫലപ്രഖ്യാപത്തിന്റെ പശ്ചാത്തലത്തിൽ ആഹ്ലാദ പ്രകടനങ്ങൾ അരുതെന്നു പാർട്ടികൾ അണികൾക്കു നിർദേശം നൽകി.

അതേസമയം രാജ്യത്ത്‌ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ 3523 പേരുടെ ജീവന്‍ കോവിഡ് കവര്‍ന്നു. ഇതോടെ ആകെ കോവിഡ് മരണം 2,11,853 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

1,91,64,969 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 1,56,84,406 പേരും ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,99,988 പേര്‍ രോഗമുക്തി നേടി. നിലവില്‍ 32,68,710 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

Leave A Reply
error: Content is protected !!