കൗണ്ടിംഗ് ഡ്യൂട്ടി- വാഹന സൗകര്യം ഏര്‍പ്പെടുത്തി

കൗണ്ടിംഗ് ഡ്യൂട്ടി- വാഹന സൗകര്യം ഏര്‍പ്പെടുത്തി

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണലിനുള്ള എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.ഇന്ന് വാരാന്ത്യ ലോക്ഡോണ്‍ ആയതിനാല്‍ കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യാത്രാ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ജില്ലാഭരണകൂടം കെ എസ് ആര്‍ ടി സി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ വിവിധ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സുകളില്‍ നിന്നും രാവിലെ 4 മണിക്ക് മുന്‍പായി പാലക്കാട് സിവില്‍ സ്റ്റേഷനില്‍ എത്തുന്ന രീതിയിലാണ് വാഹനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.

തുടര്‍ന്ന് വിവിധ കൗണ്ടിംഗ് സെന്ററുകളിലേക്ക് സിവില്‍ സ്‌റ്റേഷനില്‍ നിന്നും രാവിലെ നാലിന് ബസുകള്‍ പുറപ്പെടും. രാവിലെ 5.30 ന് കൗണ്ടിംഗ് സെന്ററുകളില്‍ എത്തുന്ന രീതിയിലാണ് ബസ്സുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. പട്ടാമ്പി, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം, ആലത്തൂര്‍, ചിറ്റൂര്‍, നെന്മാറ എന്നിവിടങ്ങളില്‍ നിന്നാണ് ബസ്സുകള്‍ പുറപ്പെടുന്നത്

Leave A Reply
error: Content is protected !!