500 രൂപയിൽ കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധന ഇടാക്കിയാൽ കർശന നടപടി: ഉത്തരവ് ഇറക്കി ദുരന്ത നിവാരണ അതോറിറ്റി

500 രൂപയിൽ കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധന ഇടാക്കിയാൽ കർശന നടപടി: ഉത്തരവ് ഇറക്കി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: 500 രൂപയായി ആർ.ടി.പി.സി.ആർ പരിശോധന കുറച്ചതിന് പിന്നാലെ സ്വകാര്യ ലാബുകൾ പരിശോധനകൾ നിർത്തിവച്ചിരുന്നു. പരിശോധന നടത്താത്ത ലാബുകള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് ഇറക്കി. 500 രൂപയിൽ കൂടുതല്‍ ഇടാക്കിയാൽ കർശന നടപടി ഉണ്ടാകുമെന്നാണ് ഉത്തരവ്.

പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ് എടുക്കാനാണ് നിര്‍ദ്ദേശം. ആര്‍ടിപിസിആര്‍ നിരക്ക് നേരത്തെ 1700 രൂപയായിരുന്ന ഇതാണ് ഇപ്പോൾ കുറച്ചത്. പല സ്വകാര്യ ലാബുകളും 1700 രൂപ എന്ന നിരക്ക് കുറയ്ക്കാൻ തയാറായിട്ടില്ല. കൂടാതെ ചില ലാബുകൾ ടെസ്റ്റ് പരിശോധന നിർത്തിവയ്ക്കുകയും ചെയ്തു.

ടെസ്റ്റിന് ആവശ്യമായ സംവിധാനത്തിന് വരുന്ന ചിലവ് വിപണി നിരക്കിനെ അടിസ്ഥാനമാക്കി 240 രൂപയാണെന്ന് മുഖ്യമന്ത്രി ഇന്ന് പറഞ്ഞു. മറ്റ് പല സംസ്ഥാനത്തും സമാന നിലപാടാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 500 രൂപ നിരക്ക് മനുഷ്യ വിഭവം കൂടി കണക്കാക്കിയാണ് നിശ്ചയിച്ചതെന്ന് അദ്ദേഹം ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave A Reply
error: Content is protected !!