കാർ യാത്രക്കാരെ കത്തികാട്ടി പണം തട്ടിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

കാർ യാത്രക്കാരെ കത്തികാട്ടി പണം തട്ടിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

തൃപ്പൂണിത്തുറ: കത്തികാട്ടി പണം തട്ടിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. നാല് പേരെയാണ് പോലീസ് പിടികൂടിയത്. കാർ തടഞ്ഞ് നിർത്തി യാത്രക്കാരെ കത്തി കാട്ടിയാണ് ഇവർ പണം തട്ടിയത്. ഹിൽപാലസ് പോലീസ് ആണ് ഇവരെ പിടികൂടിയത്. ഇരുമ്പനം പുതിയ റോഡ് വിളക്ക് ജംഗ്ഷനിൽ വച്ചാണ് കേസിന് ആസ്പദമായി സംഭവം ഉണ്ടായത്.

നെടുമ്പാശ്ശേരി പള്ളിയ്ക്കൽ ജോർജ്ജ് വർഗീസും സഹപ്രവർത്തകൻ ശ്രീകുമാറും പേട്ടയിൽ കല്യാണപരിപാടിക്കു ശേഷം സ്വന്തം കാറിൽ അങ്കമാലിക്ക് പോകുമ്പോൾ ആണ് സംഭവത്തെ നടന്നത്. ബൈക്കിൽ എത്തിയ സംഘം വിളക്ക് ജംഗ്ഷനിൽ വച്ച് ഇവരെ തടഞ്ഞ് നിർത്തുകയും ബൈക്ക് കാറിൽ തട്ടിയെന്നും നഷ്ടപരിഹാരം തരണമെന്നും പറഞ്ഞ് കത്തി കട്ടി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി അടുത്തുള്ള എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ച് അക്കൗണ്ടിലുണ്ടായിരുന്ന 4000 രൂപ തട്ടിയെടുക്കുകയായിരുന്നു

എ.ടി.എമ്മിലെ സി.സി.ടി.വി ദൃശ്യങ്ങൾ വച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തൃപ്പൂണിത്തുറ വൈമീതി ചാണയിൽ അരുൺ (24), മരട് അയിനിനട പുല്ലൻ വെളി വീട്ടിൽ മനു പ്രസാദ് (32), ചോറ്റാനിക്കര കടുംഗമംഗലം സുകുമാര വിലാസത്തിൽ ശരത് (25), എരുവേലി കനാൽ റോഡ് കിങ്ങിണിശ്ശേരി വീട്ടിൽ ജിനുരാജ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Leave A Reply
error: Content is protected !!