കെ പി റോഡിൽ റെയിൽവേ ബ്രിഡ്ജിൽ കണ്ടെയ്‌നർ കുടുങ്ങി ഗതാഗതം സ്തംഭിച്ചു

കെ പി റോഡിൽ റെയിൽവേ ബ്രിഡ്ജിൽ കണ്ടെയ്‌നർ കുടുങ്ങി ഗതാഗതം സ്തംഭിച്ചു

 

കായംകുളം: കാറുകൾ കയറ്റിവന്ന കണ്ടെയ്നർ റെയിൽവേ മേൽപ്പാലത്തിൻ്റെ സുരക്ഷ ബീമിൽ കുരുങ്ങി റോഡ് ഗതാഗതം സ്തംഭിച്ചു. കെ.പി.റോഡിൽ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്കായിരുന്നു സംഭവം.

രാജസ്ഥാനിൽ നിന്നും കാറുകൾ കയറ്റിവന്ന ട്രെയിലറാണ് ബീമിൽ കുരുങ്ങിയത്. ട്രെയിലറിൻ്റെ ക്യാബിൻ ഭാഗമാണ് ബീമിൽ കുടുങ്ങിയത്. ട്രെയിലർ പിന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പിന്നീട് ക്രെയിൻ വരുത്തിയാണ് വാഹനം പിന്നോട്ട് മാറ്റിയത്. ഇതു മൂലം മൂന്നു മണിക്കൂർ നേരം കെപി റോഡിലെ ഗതാഗതം സ്തംഭിച്ചു. പൊലീസ് കേസെടുത്ത് റെയിൽവേ അധികതർക്ക് കൈമാറി.

Leave A Reply
error: Content is protected !!