കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാൻ കടുത്ത ലോക്ഡൗൺ ആവശ്യമാണെന്ന് എയിംസ് മേധാവി

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാൻ കടുത്ത ലോക്ഡൗൺ ആവശ്യമാണെന്ന് എയിംസ് മേധാവി

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാൻ കടുത്ത ലോക്ഡൗൺ ആവശ്യമാണെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ.

“ഇന്ത്യയുടെ ആരോഗ്യ മേഖല അതിന്‍റെ പരമാവധിയിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 10ൽ കൂടിയ മേഖലകളിൽ, കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ പോലെ കടുത്ത ലോക്ഡൗൺ ഏർപ്പെടുത്തണം,രണ്ടാം തരംഗത്തിന് മുമ്പ് നമ്മൾ ആത്മവിശ്വാസത്തിലായിരുന്നു. വാക്സിനുകൾ വരുന്നു, രോഗബാധിതരുടെ എണ്ണം കുറയുന്നു. കോവിഡ് ഇനിയൊരു പ്രശ്നമാകില്ലെന്ന് എല്ലാവരും കരുതി. കോവിഡ് മാനദണ്ഡങ്ങൾ പലരും മറന്നു -അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!