സി. കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി ബിജെപി വയനാട് ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്

സി. കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി ബിജെപി വയനാട് ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്

സി. കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി ബിജെപി വയനാട് ജില്ലാ നേതൃത്വത്തിനെതിരെ രംഗത്ത്. ഗുരുതര ആരോപണങ്ങൾ ആണ് ജനാധിപത്യ രാഷ്ട്രീയ പാർട്ടി ഉന്നയിച്ചിരിക്കുന്നത്. ബിജെപി നേതാക്കൾ ബത്തേരിയിൽ പ്രചാരണത്തിൽ സഹകരിച്ചില്ലെന്നും മനഃപൂർവം പര്യടന പരിപാടികളിൽ പിഴവുണ്ടാക്കിയെന്നും ജനാധിപത്യ രാഷ്ട്രീയ പാർട്ടി ആരോപിച്ചു.

കൂടാതെ തിരിമറി തെരഞ്ഞെടുപ്പ് ഫണ്ടിൽ നടന്നുവെന്നും അതിൽ സമഗ്രമായ അന്വേഷണം വേണമെന്നും പാർട്ടി ആരോപിച്ചിട്ടുണ്ട്. എൻഡിഎ ഘടകക്ഷിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ഗുരുതര ആരോപണങ്ങളുയമായി എത്തിയിരിക്കുന്നത്. പ്രധാന ആരോപണം തെരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നു എന്നതാണ്.

മണ്ഡലത്തിലെ സാഹചര്യങ്ങൾ പ്രചാരണത്തിനെത്തിയ അമിത് ഷായെ പോലും ധരിപ്പിച്ചില്ലെന്നും പാർട്ടി ആരോപിക്കുന്നു. സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ജില്ലാ നേതൃത്വത്തിന്റെ നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി

Leave A Reply
error: Content is protected !!