കനത്ത മഴ; മക്ക-ത്വാഇഫ് അൽഹദ റോഡ് താൽക്കാലികമായി അടച്ചു

കനത്ത മഴ; മക്ക-ത്വാഇഫ് അൽഹദ റോഡ് താൽക്കാലികമായി അടച്ചു

കനത്ത മഴയെ തുടർന്ന് മക്ക – ത്വാഇഫ് റൂട്ടിൽ അൽഹദ റോഡ് താൽക്കാലികമായി അടച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. ഇതോടെ ഈ റോഡിൽ ഇരു വശങ്ങളിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ മറ്റു റോഡ് മാർഗം സഞ്ചരിക്കണമെന്ന് അധികൃതർ അറിയിച്ചു. ത്വാഇഫ് ഉൾപ്പെടുന്ന മക്ക പ്രവിശ്യയിൽ ഇടിയോടു കൂടിയ കനത്ത മഴ വരുംദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave A Reply
error: Content is protected !!