പത്തനംതിട്ട ജില്ലയിൽ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി നരസിംഹുഗാരി തേജ്

പത്തനംതിട്ട ജില്ലയിൽ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി നരസിംഹുഗാരി തേജ്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലെ അഞ്ച് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ വീടിന് പുറത്തുള്ള ആഘോഷങ്ങളും പാര്‍ട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലുമായുള്ള ആഘോഷ ആഹ്ലാദ പ്രകടനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലും നേതാക്കളോട് ഇക്കാര്യം പറയുകയും അവര്‍ അതിനോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

അച്ചടക്കത്തോടെ എല്ലാവരും പ്രവര്‍ത്തിച്ചാല്‍ മാത്രമേ കോവിഡ് കേസുകള്‍ വ്യാപിക്കുന്നതു നമ്മള്‍ക്ക് കുറയ്ക്കാന്‍ കഴിയുകയുള്ളൂ. ഇത് നമ്മുടെ ഉത്തരവാദിത്തമായി എല്ലാവരും കാണണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Leave A Reply
error: Content is protected !!