സൗദി അറേബ്യയിൽ 1,048 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ 1,048 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ പുതുതായി 1,048 പേർക്ക് രോഗം സ്ഥിരീകരിച്ചു. 964 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,18,411 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,01,544 ഉം ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,899 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,333 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിലുണ്ടായിരുന്നവരിൽ 11 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,968 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്.

Leave A Reply
error: Content is protected !!