ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്യുന്നത് മുസ്ലിം ലീഗ് മാത്രം

ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്യുന്നത് മുസ്ലിം ലീഗ് മാത്രം

ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്യുന്നത് സംസ്ഥാനത്ത് ഒരേ ഒരു പാർട്ടി മാത്രം ആയിരിക്കും. കയ്യിലുള്ളത് പോകുകയുമില്ല കൂടുതൽ കിട്ടുകയും ചെയ്യും . അതാണ് മുസ്ലിം ലീഗ് . യു ഡി എഫിലെയും എൽ ഡി എഫിലെയും കക്ഷികളുടെ നില വച്ച് നോക്കുമ്പോൾ ലീഗ് ഒഴിച്ച് മറ്റുള്ളവർക്കെല്ലാം നഷ്ടമായിരിക്കും വരുക . കോൺഗ്രസ്സിന് സീറ്റ് കൂടുതൽ കിട്ടിയാലും കയ്യിലുള്ള പല സീറ്റുകളും നഷ്ടപ്പെട്ടേക്കാം . മാത്രമല്ല 91 സീറ്റുകളിൽ മത്സരിച്ചിട്ടാണ് കോൺഗ്രസ്സിന് സീറ്റ് കൂടുതൽ കിട്ടുന്നത് .

സംസ്ഥാനത്ത് ഏത് തരംഗം വന്നാലും കുത്തൊഴുക്ക് വന്നാലും ആടിയുലയാതെ കെട്ടുറപ്പോടെ പിടിച്ചു നിൽക്കുന്ന ഒരു പാർട്ടിയായി മാറി ലീഗ് . കാസർകോട് മുതൽ എറണാകുളം വരെ എം എൽ എ മാരെ വിജയിപ്പിച്ചെടുക്കുമെങ്കിലും മറ്റുള്ള ഭൂരിപക്ഷം മണ്ഡലങ്ങളിലും ജയപരാജയങ്ങൾ നിശ്ചയിക്കുന്ന പാർട്ടിയായി ലീഗ് .

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 24 സീറ്റുകളിലേക്കാണ് മത്സരിച്ചിരുന്നതെങ്കിൽ ഇത്തവണ 27 സീറ്റുകളിലാണ് മത്സരിച്ചത് . കഴിഞ്ഞ തവണ 24 സീറ്റുകളിലേക്ക് മത്സരിച്ചപ്പോൾ 18 പേരെ വിജയിപ്പിച്ചു .ഇത്തവണ 27 സീറ്റിൽ മത്സരിക്കുമ്പോൾ 21 പേരെങ്കിലും ജയിച്ചു കേറുമെന്നാണ് മിക്ക സർവേകളും പ്രവചിക്കുന്നത് .

അപ്രതീക്ഷിതമായ നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ ലീഗ് സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കിയതും മത്സരിപ്പിച്ചതും . 25 വർഷത്തിന് ശേഷം ഒരു വനിത സ്ഥാനാർത്ഥി മത്സരിച്ചു വെന്നതാണ് പ്രത്യേകത . വനിതാ പ്രാതിനിധ്യത്തില്‍ കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദ ആണ് മത്സരിച്ചത്. എം.കെ.മുനീര്‍ കൊടുവള്ളിയിലേക്ക് പോയ സ്ഥാനത്താണ് കോഴിക്കോട് സൗത്തിലേക്ക് അഡ്വ. നൂർബിനാ റഷീദായെ സ്ഥാനാര്‍ഥിയാക്കിയത്.

1996ലാണ് ആദ്യമായി പഴയ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചത് . വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വറിനാണ് അന്ന് നറുക്കുവീണത്. ഖമറുന്നീസ് അന്ന സാമൂഹിക ക്ഷേമ ബോർഡ് അധ്യക്ഷയായിരുന്നു.

മൂന്ന് തവണ മത്സരിച്ച് ജയിച്ചവരെ ഒഴിവാക്കിയിരുന്നു . അതിൽ തന്നെ പി കെ കുഞ്ഞാലിക്കുട്ടിക്കും, എം കെ മുനീറിനും കെപിഎ മജീദിനും മാത്രമേ മത്സരിക്കുന്നതിൽ ഇളവ് നല്കിയുള്ളു . ലീഗ് സ്ഥിരമായി വിജയിക്കുന്ന പല മണ്ഡലങ്ങളിലും മറ്റുള്ളവർക്ക് എത്തിനോക്കാൻ പോലും പറ്റിയിട്ടില്ല .

സംസ്ഥാനം ഉറ്റുനോക്കുന്ന മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെതിരെ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി ലീഗിലെ എ കെ എം അഷറഫാണ് . ഇത്തവണയും സുരേന്ദ്രൻ അവിടെ തോൽക്കുമെന്നും അഷറഫ് വിജയിക്കുമെന്നുമാണ് സർവ്വേകളിലെ പ്രവചനം .

യു ഡി എഫ് അധികാരത്തിൽ വന്നാൽ ഒരു പക്ഷെ ഉപ മുഖ്യമന്ത്രി സ്ഥാനം പോലും ലീഗിന് ലഭിച്ചേക്കും . കഴിഞ്ഞ തവണ അതായത് 2011 ലെ ഉമ്മൻ‌ചാണ്ടി സർക്കാരിൽ അഞ്ച് മന്ത്രിമാരാണ് ലീഗിനുണ്ടായിരുന്നത് . യു ഡി എഫ് അധികാരത്തിൽ വന്നാൽ ഉപ മുഖ്യമന്ത്രിയുൾപ്പെടെ അഞ്ച് പേര് മന്ത്രി സഭയിലുണ്ടാകുമെന്നുള്ളതിന് തർക്കമില്ലാത്ത കാര്യമാണ് .

Leave A Reply
error: Content is protected !!