ഖത്തറിൽ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം

ഖത്തറിൽ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം

ഖത്തറിൽ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച വരെ രാജ്യത്തെ പല ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയും കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാനും സാധ്യത കാണുന്നുണ്ട്.

ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇന്നത്തെ പകല്‍ പൊതുവേ ചൂടേറിയതായി അനുഭവപെട്ടു. കാറ്റിന്റെ വേഗത രാജ്യത്ത് അഞ്ച് മുതല്‍ പതിനഞ്ച് നോട്ട് വരെ പ്രതീക്ഷിക്കപ്പെടുന്നു. ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന പരമാവധി താപ നില മുപ്പത്തിയാറു ഡിഗ്രി സെല്‍ഷ്യസ്.

Leave A Reply
error: Content is protected !!