ഐഐടികളിൽ 189 ഒഴിവ്

ഐഐടികളിൽ 189 ഒഴിവ്

റൂർക്കി: 139 ഒഴിവ്

ഉത്തരാഖണ്ഡ് റൂർക്കിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ 139 നോൺ ടീച്ചിങ് സ്റ്റാഫ് ഒഴിവിലേക്ക് ഒാൺലൈൻ അപേക്ഷ ക്ഷണിച്ചു. മേയ് 11 വരെ അപേക്ഷിക്കാം.

ഒഴിവുകൾ: ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട്, അസിസ്റ്റന്റ് സെക്യൂരിറ്റി‌ ഒാഫിസർ, കോച്ച്(ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, സ്വിമ്മിങ്, അത്‌ലറ്റിക്സ്, ഹോക്കി, സ്ക്വാഷ്), ജൂനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്(രാജ് ഭാഷാ), ഫാർമസിസ്റ്റ്, ജൂനിയർ ലാബ് അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ഡ്രൈവർ ഗ്രേഡ് II, ഫിനാൻസ് ഒാഫിസർ, ജനറൽ‌ ഡ്യൂട്ടി മെഡിക്കൽ ഒാഫിസർ, ഹിന്ദി ഒാഫിസർ, അസിസ്റ്റന്റ് സ്പോർട്സ് ഒാഫിസർ, സീനിയർ സയന്റിഫിക് ഒാഫിസർ.

പ്രധാന തസ്തികകളുടെ വിശദാംശങ്ങൾ: 

ജൂനിയർ ലാബ് അസിസ്റ്റന്റ് (52): ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്/കംപ്യൂട്ടർ സയൻസ് ബിരുദം/ബിസിഎ/ബന്ധപ്പെട്ട മേഖലയിൽ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ അറിവ്, 18–27 വയസ്സ്, 21,700–69,100 രൂപ.

ജൂനിയർ അസിസ്റ്റന്റ് (39): ബിരുദം, കംപ്യൂട്ടർ ഒാഫിസ് ആപ്ലിക്കേഷൻസ് അറിവ്, 18–27 വയസ്സ്, 21700–69100 രൂപ.

ജൂനിയർ സൂപ്രണ്ട് (31): പിജി/ബിരുദം, 2 വർഷ പരിചയം, കംപ്യൂട്ടർ ഒാഫിസ് ആപ്ലിക്കേഷൻസ് ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസിൽ അറിവ്, 18–32 വയസ്സ്, 35,400–1,12,400 രൂപ. www.iitr.ac.in

ജോധ്പുർ: 50 ഒഴിവ്

ജോധ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ 50 റഗുലർ ഒഴിവിലേക്ക് ഒാൺ‌ലൈൻ അപേക്ഷ ക്ഷണിച്ചു.മേയ് 11 വരെ അപേക്ഷിക്കാം.

ഒഴിവുകൾ: സീനിയർ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ് (ലൈബ്രറി), ജൂനിയർ അസിസ്റ്റന്റ് (അഡ്മിനിസ്ട്രേഷൻ), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനീയറിങ്, ബയോസയൻസസ് ആൻഡ് ബയോഎൻജിനീയറിങ്, കെമിസ്ട്രി, കെമിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, മാത്‌സ്, ഫിസിക്സ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ എൻജിനീയറിങ്, കംപ്യൂട്ടർ സെന്റർ, CASE). www.iitj.ac.in

 

Leave A Reply
error: Content is protected !!