വീട്ടിൽ ചാരായം വാറ്റിയ പ്രതി അറസ്റ്റിൽ

വീട്ടിൽ ചാരായം വാറ്റിയ പ്രതി അറസ്റ്റിൽ

വെമ്പായം : വീട്ടിൽ ചാരായം വാറ്റിയ യുവാവ് അറസ്റ്റിൽ . വട്ടപ്പാറ കല്ലയം കരയാളത്തുകോണം മാറാട്ടുനട തടത്തരികത്തുവീട്ടിൽ രതീഷി(41)നെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റുചെയ്തത്. ഇയാൾ താമസിക്കുന്ന വീടിന് പുറകിലെ പഴയ വീട്ടിൽ ആയിരുന്നു ചാരായം വാറ്റിയിരുന്നത്.

ഇവിടെനിന്നും 25 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവുo പിടികൂടിയതോടെയാണ് ഇയാൾ അറസ്റ്റിലായത് .വട്ടപ്പാറ എസ്.എച്ച്.ഒ. ഷാബു, എസ്.ഐ. സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave A Reply
error: Content is protected !!