മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായധനം നൽകി വടകര ഹരിത കർമ്മസേന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായധനം നൽകി വടകര ഹരിത കർമ്മസേന

കോഴിക്കോട്: കോവിഡ് രണ്ടാം തരംഗത്തിന്റെ മഹാമാരിയെ ചെറുക്കാൻ, സംസ്ഥാന സർക്കാറിന്റെ കൊവിഡ് വാക്സിന്‍ ചാലഞ്ചിന്റെ ഭാഗമായി വടകര നഗരസഭ ഹരിതകര്‍മ്മ സേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ സംഭാവന നല്‍കി.

സേന പ്രസിഡന്റ് അനിത, സെക്രട്ടറി പി.കെ അനില എന്നിവര്‍ ചേര്‍ന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി ബിന്ദുവിന് തുക കൈമാറി. കൂടാതെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നഗരസഭയുമായി കൈകോർക്കുമെന്നും ഹരിത കർമ്മസേന പറഞ്ഞു.

Leave A Reply
error: Content is protected !!