കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു, മാർക്കറ്റുകളിൽ താക്കീതു നൽകി നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു, മാർക്കറ്റുകളിൽ താക്കീതു നൽകി നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായുള്ള പരാതിയെ തുടർന്ന്, കോർപ്പറേഷൻ ആരോഗ്യവകുപ്പ് വിവിധ മാർക്കറ്റുകളിൽ മിന്നൽ പരിശോധന നടത്തി. മിക്കയിടത്തും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി സംഘം കണ്ടെത്തി. ഇതോടെ വരുംദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു.

സാമൂഹിക അകലം പാലിക്കാത്ത പ്രശ്നമാണ് ഹാര്‍ബറുകളിലും, സെന്‍ട്രല്‍ മാര്‍ക്കറ്റിലും. അതിരാവിലെ മുതല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ജനങ്ങള്‍ തിങ്ങിക്കൂടിയ അവസ്ഥയിലായിരുന്നു. ഇതിനെ തുടർന്ന് വ്യാപാരികൾക്കും, ജീവനക്കാർക്കും താക്കീത് നൽകിയാണ് ആരോഗ്യ വിഭാഗം ജീവനക്കാർ മടങ്ങിയത്.

Leave A Reply
error: Content is protected !!