കോവിഡിന്റെ മറവിൽ അമിതമായ ലോഡ് കയറ്റിയ വാഹനം പിടിച്ചെടുത്തു

കോവിഡിന്റെ മറവിൽ അമിതമായ ലോഡ് കയറ്റിയ വാഹനം പിടിച്ചെടുത്തു

കൊല്ലം: കോവിഡ് വ്യാപനത്തിന്റെ മറവിൽ, അനധികൃതമായി ഭാരം കയറുന്ന വാഹനങ്ങളെ പിടികൂടുന്നത് കുറച്ചതിന്റെ മറവിൽ, അമിതമായി പാറ കയറ്റിവന്ന ലോറികള്‍ പിടിച്ചെടുത്തു. ഇന്നലെ രാവിലെ കടയ്ക്കല്‍ സി. ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലോറികള്‍ പിടിച്ചെടുത്തത്.

അമിതമായി ലോഡ് കയറ്റി പോകുന്ന വാഹനങ്ങളില്‍ നിന്ന് പാറ റോഡില്‍ വീണ് അപകടം ഉണ്ടാകുന്നതിനെ തുടര്‍ന്നാണ് ലോറികള്‍ പിടിച്ചെടുത്തത്. നേരത്തെ മുതൽ നാട്ടുകാർ ഇതിനെതിരെ ശക്തമായി പ്രതിഷേധമുയർത്തിയിരുന്നെങ്കിലും, നടപടികൾ നീണ്ട് പോവുകയായിരുന്നു.

Leave A Reply
error: Content is protected !!