കണ്ണൂരിൽ രോഗ വ്യാപനത്തിൽ ഇന്നലെ ഏറ്റവും കൂടുതൽ വർധനവ് രേഖപ്പെടുത്തി

കണ്ണൂരിൽ രോഗ വ്യാപനത്തിൽ ഇന്നലെ ഏറ്റവും കൂടുതൽ വർധനവ് രേഖപ്പെടുത്തി

കണ്ണൂര്‍: കൊവിഡ് രണ്ടാം തരംഗത്തിൽ, രോഗബാധയിൽ വർധനവ് രേഖപ്പെടുത്തുന്ന ജില്ലയിൽ ഏറ്റവും കൂടിയ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2482 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 2324 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 111 പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേര്‍ക്കും 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

27.82 ആണ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്. രോഗ നിരക്ക് ഉയരുന്നതിനൊപ്പം, രോഗ പ്രതിരോധത്തിനായി നിയന്ത്രണങ്ങളും, വാക്സിനേഷൻ പ്രവർത്തനങ്ങളും ജില്ലയിൽ ഊർജ്ജിതമായി തുടരുകയാണ്.

Leave A Reply
error: Content is protected !!