ആലപ്പുഴയിൽ ജില്ലയിൽ 4.04 ലക്ഷം പേർ കോവിഡ് വാക്‌സിനെടുത്തു

ആലപ്പുഴയിൽ ജില്ലയിൽ 4.04 ലക്ഷം പേർ കോവിഡ് വാക്‌സിനെടുത്തു

ആലപ്പുഴ: ജില്ലയിൽ ഇതുവരെ ആകെ 4,04,479 പേർ ആദ്യഡോസ് വാക്സിനെടുത്തതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി പറഞ്ഞു. ഇവരിൽ 25,368 ആരോഗ്യപ്രവർത്തകരും 33,674 ഉദ്യോഗസ്ഥരും മുന്നണിപ്പോരാളികളും 45 വയസിന് മുകളിൽ പ്രായമുള്ള 3,45,437 പേരുമുണ്ട്.

79,996 പേർ രണ്ടാമത്തെ ഡോസ് പൂർത്തിയാക്കി. ഇവരിൽ 18,769 ആരോഗ്യപ്രവർത്തകരും 23,519 മുന്നണിപ്പോരാളികളും 45 വയസിന് മുകളിൽ പ്രായമുള്ള 37,708 പേരും ഉൾപ്പെടുന്നു.

ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി കോവിഡ് വാക്‌സിനേഷൻ തുടരുകയാണ്. നിലവിൽ 25,480 ഡോസ് വാക്‌സിനാണ് സ്‌റ്റോക്കുള്ളത്. 5000 ഡോസുകൂടി ഇന്ന് ലഭിക്കും.

Leave A Reply
error: Content is protected !!