വീണ്ടും ഞെട്ടിച്ച് ഡൽഹി ; ഓക്സിജൻ ലഭിക്കാതെ ഡോ​ക്ട​ർ അടക്കം എ​ട്ടു പേ​ർക്ക് ദാരുണാന്ത്യം

വീണ്ടും ഞെട്ടിച്ച് ഡൽഹി ; ഓക്സിജൻ ലഭിക്കാതെ ഡോ​ക്ട​ർ അടക്കം എ​ട്ടു പേ​ർക്ക് ദാരുണാന്ത്യം

ന്യൂ​ഡ​ൽ​ഹി: കടുത്ത ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മം നിലനിക്കുന്ന ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും പ്രാ​ണ​വാ​യു ലഭിക്കാതെ ദു​ര​ന്തം. ബ​ത്ര ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​രാ​ണ് ഓക്സിജൻ ലഭിക്കാതെ മരണമടഞ്ഞത് .

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12നും ​ഒ​ന്ന​ര​യ്ക്കും ഇ​ട​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ വി​ത​ര​ണം പൂ​ർ​ണ​മാ​യും നി​ല​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​തെ​ന്ന് ആശുപത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ൽ 327 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 48 പേ​ർ ഐ​സി​യു​വി​ലാ​ണ്. എ​ട്ടു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​വു​മാ​ണെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ വ്യക്തമാക്കി .

രാജ്യ തലസ്ഥാനത്ത്  ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ മരണ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വീ​ണ്ടും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഡ​ൽ​ഹി​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളും ഏ​പ്രി​ൽ ഒ​ന്നു മു​ത​ലു​ള്ള ചി​കി​ത്സാ വി​വ​ര​ങ്ങ​ൾ അ​റി​യി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം നൽകി .

Leave A Reply
error: Content is protected !!