തലശ്ശേരിയിൽ കോടതി നടപടിക്രമങ്ങളിലും കോവിഡ് ഭീഷണിയാവുന്നു

തലശ്ശേരിയിൽ കോടതി നടപടിക്രമങ്ങളിലും കോവിഡ് ഭീഷണിയാവുന്നു

കണ്ണൂർ: അതീവ ജാഗ്രതയോടെ കോവിഡ് പ്രോട്ടോക്കോളിൽ കോടതി നടപടി പൂർത്തിയാക്കിയിരുന്ന തലശ്ശേരിക്കോടതി നടപടിയും താളം തെറ്റുന്നു. ജഡ്ജിക്ക് കോവിഡ് സ്ഥിതീകരിച്ചതിന് പിന്നാലെ ജീവനക്കാരില്‍ ചിലരും നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതിനെ തുടര്‍ന്ന് മേയ് 7വരെ പോക്‌സോ സ്‌പെഷല്‍ കോടതിയില്‍ സിറ്റിംഗ് ഉണ്ടാവില്ല. കൊവിഡ് വ്യാപന ഭീഷണി മിക്ക കോടതികളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചിട്ടുണ്ട്.വേനലവധി കാരണം ഏതാനും കോടതികള്‍ മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ.

പൂട്ടിയ കോടതികള്‍ മേയ് പകുതി കഴിഞ്ഞാലേ തുറക്കുകയുള്ളൂ. അടച്ച കോടതികളുടെ പകരം ചുമതലയുള്ള പ്രധാന കോടതികളിലും സമ്പര്‍ക്ക ഭീഷണി കാരണം ജീവനക്കാരെ ഒഴികെ മറ്റാരേയും പ്രവേശിപ്പിക്കുന്നില്ല. ഇവിടെ ന്യായാധിപരും ജീവനക്കാരില്‍ ഏറിയ പങ്കും വാക്സിന്‍ സ്വീകരിച്ചവരാണ്. ഇത്രയും മുൻകരുതൽ സ്വീകരിച്ചിട്ടും കോവിഡ് ബാധിച്ചത് ആശങ്കയുണർത്തിയിരിക്കുകയാണ്.

Leave A Reply
error: Content is protected !!