3,000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇന്ത്യക്ക് കൈമാറി യുനിസെഫ്

3,000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇന്ത്യക്ക് കൈമാറി യുനിസെഫ്

ന്യൂഡൽഹി: കോവിഡ്​ രൂക്ഷമായതിനെ തുടർന്ന്​ ജീവൻ നിലനിർത്താനാവശ്യമായ മെഡിക്കൽ ഓക്​സിജനുകളുടെ ക്ഷാമം നേരിടുന്ന ഇന്ത്യക്ക്​ സഹായമായി യുനിസെഫ്​. 3,000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, മെഡിക്കൽ കിറ്റുകൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങി ജീവൻ രക്ഷാ ഉപകരണങ്ങളും മരുന്നുകളും​ ഇന്ത്യയിലേക്ക്​ യുനിസെഫ്​ അയച്ചു​.

യു.എൻ മേധാവിയുടെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് യു.എന്നിന്റെ നിലപാടിനെ ഉദ്ധരിച്ചുകൊണ്ട്​ ഇന്ത്യയിലെ ജനങ്ങളോട്​ സംഘടന ഐക്യപ്പെടുകയാണെന്ന്​ അറിയിച്ചിരുന്നു. വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ പ്രസ്താവന .

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലെ ആശുപത്രികൾക്കായി 25 ഓക്സിജൻ പ്ലാൻറുകൾ ഒരുക്കാനും യുനിസെഫ് മുൻകൈ എടുക്കും. രാജ്യവ്യാപകമായിതുറമുഖങ്ങളിൽ താപ സ്കാനറുകൾ സ്ഥാപിക്കും.

ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്കൊപ്പം 500 ​ഓളം ഹൈ​ ​ഫ്ലോ നേസൽ കാനുലകളും 85 ആർ.‌ടി-പി‌.സി.‌ആർ പരിശോധന മെഷീനുകളും ഇന്ത്യക്ക്​ കൈമാറി. കോവിഡ് -19 ഇന്ത്യയിലെ ആരോഗ്യ വ്യവസ്ഥയെ സാരമായി ബാധിക്കുകയാണെന്ന് യുനസെഫ് പ്രതിനിധി ഡോ. യാസ്​മിൻ ഹക്ക് പറഞ്ഞു. മരണ നിരക്ക് കുറക്കാൻ അടിയന്തിര നടപടി ആവശ്യമാണെന്നും​ അവർ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്ന്​ ലഭിക്കുന്ന വിവരങ്ങളും, കാണുന്ന രംഗങ്ങളും ഭീതിയുളവാക്കുന്നതുമാണെന്നും ദക്ഷിണേഷ്യൻ യുനിസെഫ് റീജീനൽ ഡയറക്ടർ ജോർജ്ജ് ലാരിയ-അഡ്‌ജെയ് പറഞ്ഞു. കോവിഡ്​ മഹാമാരിയുടെ തുടക്കത്തിൽ തന്നെ വിവിധ പ്രവർത്തനങ്ങളിൽ രാജ്യത്ത്​ സജീവമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Leave A Reply
error: Content is protected !!