പുഴയില്‍ വസ്ത്ര മലക്കാന്‍ പോയ യുവതി മുങ്ങി മരിച്ചു

പുഴയില്‍ വസ്ത്ര മലക്കാന്‍ പോയ യുവതി മുങ്ങി മരിച്ചു

കണ്ണൂര്‍: പുഴയില്‍ വസ്ത്ര മലക്കാന്‍ പോയ 25 കാരി മുങ്ങി മരിച്ചു. പുഴയില്‍ വീണ അയല്‍വാസിയായ കുട്ടിയെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് അപകടം. കൊടുവള്ളിപ്പുറം പാളാട്ടെ അമൃത ആണ് മരിച്ചത്.

മട്ടന്നൂരിനടുത്ത് മണ്ണൂര്‍ നായിക്കാലി പുഴയിലാണ് സംഭവം. പുഴയില്‍ മണലെടുത്ത ഭാഗത്തെ ചുഴിയില്‍ വീണാണ് അപകടമുണ്ടായത്. അമൃത പുഴക്കരയില്‍ അലക്കുകയായിരുന്നു ഈ സമയത്താണ് അപകടമുണ്ടായത്.

നാട്ടുകാരും പൊലിസും മട്ടന്നൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല മട്ടന്നൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.മുതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Leave A Reply
error: Content is protected !!