ആദ്യ ഫലസൂചനകൾ 10 മണിയോടെ; അന്തിമ ഫലം വൈകും- ടിക്കാറാം മീണ

ആദ്യ ഫലസൂചനകൾ 10 മണിയോടെ; അന്തിമ ഫലം വൈകും- ടിക്കാറാം മീണ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഞായറാഴ്ച എട്ടിന് തന്നെ ആരംഭിക്കുമെങ്കിലും അന്തിമ ഫലം വൈകിയേക്കുമെന്ന്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇത്തവണ തപാല്‍ വോട്ടുകളുടെ എണ്ണം കൂടുതലായതിനാലാണ് ഫലമറിയാന്‍ വൈകുമെന്ന് അദ്ദേഹം അറിയിച്ചു.

ആദ്യഫല സൂചനകള്‍ പത്ത് മണിയോടെ മാത്രമേ ലഭ്യമാകുകയുള്ളു. ഇത്തവണ ട്രന്‍ഡ് സോഫ്റ്റ്വയറില്ല. എന്നാല്‍ കൃത്യമായ ഫലം വേഗത്തില്‍ എത്താനുള്ള സജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. തപാല്‍ വോട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകില്ല. ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ 4,54,237 തപാല്‍ വോട്ടുകളാണ് എണ്ണേണ്ടത്. ഞായറാഴ്ച രാവിലെ വരെ തപാല്‍ ബാലറ്റുകള്‍ എത്തിയ്ക്കാന്‍ സമയമുണ്ട്. ഒരു ബാലറ്റ് എണ്ണാന്‍ 40 സെക്കന്‍ഡ് വേണമെന്നതാണ് കണക്ക്. തപാല്‍ വോട്ടിന്റെ കണക്ക് വൈകുമെന്നതിനാല്‍ ഫലം പ്രഖ്യാപിക്കാന്‍ നാല് മണി ആയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply
error: Content is protected !!