പാലക്കാട് സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്

പാലക്കാട് സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്

പാലക്കാട്: പാലക്കാട് ജില്ലയിലെ പല സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്.

ഒറ്റപ്പാലത്തെ പികെ ദാസ് ആശുപത്രിയില്‍ ഇന്നലെ രാത്രി തന്നെ ഓക്‌സിജന്‍ തീര്‍ന്നിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഓക്‌സിജന്‍ റീഫില്‍ ചെയ്യാന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിച്ചിരുന്നത്.

പാലന ആശുപത്രിയില്‍ നാല് മണിക്കൂറിലേക്കുള്ള ഓക്‌സിജന്‍ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ 60 രോഗികള്‍ ഇവിടെ ചികിത്സയിലുണ്ട്.

ഓക്‌സിജന്‍ ലഭിക്കാതെ വന്നാല്‍ രോഗികളുടെ നില മോശമാകുമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. കളക്ടറോ ഡിഎംഒയോ ഇടപെട്ട് എത്രയും വേഗത്തില്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്നാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുന്നത്.

അതേസമയം ജില്ലയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാണെങ്കിലും ജില്ലാ ഭരണകൂടം വിതരണത്തില്‍ കാണിക്കുന്ന അലംഭാവമാണ് ഓക്‌സിജന്‍ ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ ആരോപിക്കുന്നു.

Leave A Reply
error: Content is protected !!