സിത്താർ വാദക പണ്ഡിറ്റ് ദേബു ചൗധരി അന്തരിച്ചു

സിത്താർ വാദക പണ്ഡിറ്റ് ദേബു ചൗധരി അന്തരിച്ചു

പണ്ഡിറ്റ് ദേബു ചൗധരി കോവിഡ് ബാധിതനായി മരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. സിത്താർ വാദക പണ്ഡിറ്റായിരുന്നു ഇദ്ദേഹം. മരണ വിവരം മകൻ പ്രദീപ് ചൗധരിയാണ് അറിയിച്ചിരിക്കുന്നത്. ഏറെ നാളായി
മേധാക്ഷയത്തിന് വീട്ടിൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധിതനായതിനെ തുടർന്ന്, കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി ഹൃദയാഘാതം ഉണ്ടായതോടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

പണ്ഡിറ്റ് രവിശങ്കർ, ഉസ്താദ് വിലായത്ത്, നിഖിൽ ബാനർജി, എന്നിവർക്കൊപ്പം മുൻനിര സിത്താർ വാദകരിലൊരാളായിരുന്നു. രാജ്യം പത്മശ്രീ, പത്മഭൂഷൺ പുരസ്ക്കാരങ്ങൾ നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!