കെ സുധാകരനെതിരേ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

കെ സുധാകരനെതിരേ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

കൊച്ചി: ഹൈക്കോടതിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ മുൻനിർത്തി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എം.പിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി.

ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെയായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദ്ദന ഷേണായിയുടെ ഹര്‍ജിയിലാണ് ഉത്തരവ്.

വിധി പ്രസ്താവിച്ച ജഡ്ജിക്ക് തലയ്ക്ക് വെളിവുണ്ടോയെന്നും ഇത്തരം മ്ലേച്ഛകരമായ വിധി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നുമായിരുന്നു കണ്ണൂരിലെ ഒരു പൊതുയോഗത്തില്‍ സുധാകരന്‍ പറഞ്ഞത്. ഈ പരാമര്‍ശത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.

എന്നാൽ തന്റെ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യമായി ഒന്നുമില്ലെന്നും തന്നെ ശിക്ഷിക്കാന്‍ കോടതിക്ക് ആകില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

Leave A Reply
error: Content is protected !!