കുടുംബ വിശേഷങ്ങൾ തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ

കുടുംബ വിശേഷങ്ങൾ തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ

മലയാളത്തിലെ താരകുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റെ കുടുംബം. കുടുംബത്തിലെ അംഗങ്ങൾ എല്ലാവരും സിനിമയിൽ സജീവമാണ്. അഭിനയ രംഗത്ത് സജീവമായി നിൽക്കുന്ന മല്ലിക സുകുമാരൻ തന്റെ ജീവിതത്തിൽ കൊച്ചു മക്കൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ

“കുഞ്ഞുങ്ങളായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഇപ്പോള്‍ അവര്‍ വലുതായി. കല്യാണം ഒക്കെ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നാറുണ്ട് കൊച്ചുമക്കളാണ് വലിയ സന്തോഷമെന്ന്. ജോലിത്തിരക്കുകള്‍, ഉത്തരവാദിത്തങ്ങള്‍ അങ്ങനെയൊക്കെ പറഞ്ഞു മക്കളങ്ങ് പോകും. അപ്പോഴാവും ഫോണിലൂടെ കൊച്ചു മക്കള്‍ അച്ചാമ്മ എന്നും പറഞ്ഞു കിലുക്കാംപെട്ടി പോലെ സംസാരിക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം ഉണ്ട് അതാണ് ഇപ്പോഴത്തെ വലിയ സന്തോഷം”

Leave A Reply
error: Content is protected !!