രണ്ടാം തരംഗത്തിൽ നിരവധി പ്രിയപ്പെട്ടവരെ നഷ്​ടപ്പെട്ടു ; ബിഹാറിലെ നിസ്സഹായത വെളിപ്പെടുത്തി ബി.ജെ.പി എം.പി

രണ്ടാം തരംഗത്തിൽ നിരവധി പ്രിയപ്പെട്ടവരെ നഷ്​ടപ്പെട്ടു ; ബിഹാറിലെ നിസ്സഹായത വെളിപ്പെടുത്തി ബി.ജെ.പി എം.പി

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗത്തിന്റെ അതിവേഗ വ്യാപനം മൂലം ബിഹാറിൽ സ്​ഥിതി അതീവ ഗുരുതരമെന്ന് ചൂണ്ടിക്കാട്ടി ​ ബി.ജെ.പി നേതാവ്​. സംസ്​ഥാനത്തെ ​ ആശു​പത്രികൾ നിറയുന്നത് മൂലം കിടക്കകൾ ഒഴി​വില്ലെന്നും ഓക്​സിജൻ ദൗർലഭ്യമാണെന്നും അതിനാൽ ജനങ്ങളോട്​ കോവിഡ്​ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നുമാണ്​ എം.പിയുടെ നിർദേശം.

“നിസ്സഹായനായതിനാൽ എന്‍റെ പ്രിയ സുഹൃത്തായ ഡോക്​ടർപോലും ഫോൺ വിളിച്ചാൽ എടുക്കുന്നില്ല. മാസ്​ക്​ ധരിക്കലും സാമൂഹിക അകലം പാലിക്കലുമാണ്​ കൊറോണ വൈറസിന്‍റെ പ്രധാന പ്രതിരോധ മാർഗം. നിർഭാഗ്യവശാൽ മാരക വൈറസ്​ ഉയർത്തുന്ന ഭീഷണി ജനങ്ങൾ​ ഇതുവരെ മനസിലാക്കിയിട്ടില്ല -ലോക്​സഭ എം.പിയും ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റുമായ സഞ്​ജയ്​ ജയ്​സ്വാൾ വ്യക്തമാക്കുന്നു .

കോവിഡ് വ്യാപനം രൂക്ഷമായതോടെ എന്‍റെ ഡോക്​ടർ സുഹൃത്തുപോലും ഫോൺ വിളിച്ചിട്ട്​ എടുക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ അവരും നിസ്സഹായരാണ്​. രണ്ടാം തരംഗത്തിൽ നിരവധി പ്രിയപ്പെട്ടവരെ  എനിക്ക്​ നഷ്​ടപ്പെട്ടു -എം.പി ഫേസ്​ബുക്കിൽ കുറിച്ചു.

കോവിഡ്​ രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനായി ചമ്പാരൻ മണ്ഡലത്തിൽ ആശുപത്രി കിടക്കകളും ഓക്​സിജൻ സൗകര്യവും ഒരുക്കിയെങ്കിലും സൗകര്യം തികയാത്ത ഘട്ടത്തിലെത്തി. ​ബേ ട്ടിയ നഗരത്തിൽ കിടക്കകളുടെ എണ്ണം ഉയർത്താനാണ്​ ശ്രമം. ശ്രമം വിജയിച്ചേക്കാം. എന്നാൽ അവ മതിയാകില്ല. പോസിറ്റിവിറ്റി നിരക്ക്​ 30 ശതമാനത്തിലെത്തി’ -ജയ്​സ്വാൾ കുറിച്ചു .

രാജ്യത്ത്​ കോവിഡ്​ രൂക്ഷമായ സംസ്​ഥാനങ്ങളിലൊന്നാണ്​ ബിഹാർ. ലക്ഷത്തോളം പേരാണ്​ ഇവിടെ ചികിത്സയിലുള്ളത്​. രാജ്യത്തെ 78.18 ശതമാനം കേസുകൾ റിപ്പോർട്ട്​ ചെയ്യുന്ന 11 സംസ്​ഥാനങ്ങളിലൊന്നാണ്​ ബിഹാറെന്ന്​ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു .

Leave A Reply
error: Content is protected !!