തൊഴിലാളി ദിനത്തിൽ തുറമുഖത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി നിവിൻപോളി

തൊഴിലാളി ദിനത്തിൽ തുറമുഖത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി നിവിൻപോളി

രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങുന്ന തുറമുഖത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ലോക തൊഴിലാളി ദിനമായ മേയ് 1ന് അർദ്ധരാത്രിയാണ് തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് വഴി നായകനായ നിവിൻ പോളി പോസ്റ്റർ പുറത്ത് വിട്ടത്. വായടക്കപ്പെട്ടവരുടെ വാക്കാണ് കലാപം എന്ന മാർട്ടിൻ ലൂഥർ കിങിന്റെ വാചകമാണ് അടിക്കുറിപ്പായി ചേർത്തിരിക്കുന്നത്.

മേയ് 13ന് ഈദ് ദിനത്തിൽ പ്രദർശനം നിശ്ചയിച്ചിരുന്ന ചിത്രം, തീയേറ്ററുകൾ അടച്ചതിനാൽ റിലീസ് മാറ്റുകയായിരുന്നു. ചിത്രം, പ്രതിസന്ധി മാറിയതിന് ശേഷം തീയേറ്ററിൽ തന്നെ, റിലീസ് ചെയ്യുമെന്ന നിലപാടിലാണ് നിർമ്മാതാവ് സുകുമാർ തെക്കേപ്പാട്ട്. തൊഴിലാളികൾക്ക് ആദരവറിയിച്ചുകൊണ്ടാണ് പോസ്റ്റർ പുറത്തിറക്കിയത്.

Leave A Reply
error: Content is protected !!