2.4 ലക്ഷം കോവാക്സിൻ ശേഖരമുള്ള ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; അന്വേഷണം

2.4 ലക്ഷം കോവാക്സിൻ ശേഖരമുള്ള ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; അന്വേഷണം

ഭോപ്പാൽ: രാജ്യത്ത് വാക്സിൻ ക്ഷാമം മൂലം ജനങ്ങൾ വലയുമ്പോൾ 2.4 ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിനുമായി മധ്യപ്രദേശിൽ ട്രക്ക്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ. നർസിഗപൂർ ജില്ലയിൽ കറേലി ബസ്​ സ്​റ്റാൻഡിന്​ സമീപമാണ്​ ട്രക്ക്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്​. കോവാക്​സിന്റെ 2.4 ലക്ഷം യൂണിറ്റുകളാണ്​ ട്രക്കിലുണ്ടായിരുന്നത്​.

റോഡരികത്ത്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ ട്രക്ക്​ കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന്​ പൊലീസ്​ സംഭവസ്ഥലത്തെത്തുകയായിരുന്നു. എന്നാൽ ട്രക്ക് ഡ്രൈവറെ സമീപത്തൊന്നും കാണാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ തോതിൽ ​ വാക്​സിന്റെ ശേഖരം കണ്ടെത്തിയത്​.

ഏകദേശം എട്ട്​ കോടി രൂപ വില വരുന്ന വാക്​സിനാണ്​ ട്രക്കിലുണ്ടായിരുന്നത്​. ട്രക്കിന്റെ ശീതികരണ സംവിധാനത്തിന്റെ പ്രവർത്തനം നിർത്താത്തതിനാൽ വാക്​സിന്​ കേടൊന്നും സംഭവിച്ചിട്ടില്ലെന്ന്​ പൊലീസ്​ അറിയിച്ചു. അതെ സമയം ഉപേക്ഷിക്കപ്പെട്ട ട്രക്കിന്റെ ഡ്രൈവറേയും ക്ലീനറേയും ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ​പൊലീസ്​ അറിയിച്ചു .

Leave A Reply
error: Content is protected !!