തെരഞ്ഞെടുപ്പില്‍ ശബരിമല ആയുധമാക്കിയതാണ് യുഡിഎഫിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം- മന്ത്രി കെ കെ ശൈലജ

തെരഞ്ഞെടുപ്പില്‍ ശബരിമല ആയുധമാക്കിയതാണ് യുഡിഎഫിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം- മന്ത്രി കെ കെ ശൈലജ

കണ്ണൂര്‍: യുഡിഎഫിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ആയുധമാക്കിയതാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒരിക്കല്‍ ജനങ്ങളെ കബളിപ്പിച്ചു, എല്ലാ കാലവും അത് നടക്കില്ലെന്നും അവർ പറഞ്ഞു.

താന്‍ മാറിയത് കൊണ്ട് കൂത്തുപറമ്ബില്‍ കെ പി മോഹനന്‍ തോല്‍ക്കുമെന്ന പ്രചാരണം തെറ്റാണെന്നും ശൈലജ പറഞ്ഞു. ജയിപ്പിക്കുന്നത് വ്യക്തികളെയല്ലെന്നും ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ ആണെന്നും ശൈലജ ആവര്‍ത്തിച്ചു.

നൂറ് സീറ്റ് വരെ നേടി എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് ശൈലജ പറഞ്ഞു.

Leave A Reply
error: Content is protected !!