ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍​ണ​മാ​യും കോ​വി​ഡ് ആ​ശു​പ​ത്രിയാ​ക്കി​

ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍​ണ​മാ​യും കോ​വി​ഡ് ആ​ശു​പ​ത്രിയാ​ക്കി​

കൊ​ച്ചി : ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍​ണ​മാ​യും കോ​വി​ഡ് ആ​ശു​പ​ത്രി ആ​ക്കി​. ഇതേ തുടർന്ന് കോ​വി​ഡ് ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഒ.​പി​യു​ടെ​യും പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വെ​ച്ച​താ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​വി.​സ​തീ​ഷ് അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​കെ. ശൈ​ല​ജ ടീ​ച്ച​ര്‍, ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ന്‍ എ​ന്‍ ഗോ ​ബ്ര​ഗ​ഡെ എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍​ണ​മാ​യും കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി മാ​റ്റി​യ​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കു​ള്ള അ​ത്യാ​ഹി​ത സൗ​ക​ര്യ​ങ്ങ​ള്‍ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കൂ. കോ​വി​ഡ് ഇ​ത​ര അ​ത്യാ​ഹി​ത വി​ഭാ​ഗം, ഒ.​പി എ​ന്നി​വ​ക്കാ​യി എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ആ​ലു​വ ജി​ല്ല ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം എ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു .

 

Leave A Reply
error: Content is protected !!