പശ്ചിമ ബംഗാളിൽ ഭാഗിക ലോക്​ഡൗൺ

പശ്ചിമ ബംഗാളിൽ ഭാഗിക ലോക്​ഡൗൺ

കൊൽക്കത്ത: കോവിഡ്​ വ്യാപനം അനിയന്ത്രിതമാകുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ ഭാഗിക ലോക്​ഡൗൺ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഷോപ്പിങ് കോംപ്ലക്​സുകൾ, ബ്യൂട്ടി പാർലറുകൾ, മാളുകൾ ,സിനിമ ശാലകൾ , കായിക കേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചിടും. മാർക്കറ്റുകളുടെ പ്രവർത്തനം അഞ്ചുമണിക്കൂറായി ചുരുക്കും. രാവിലെ ഏഴുമണി മുതൽ 10 വരെയും വൈകിട്ട്​ മൂന്നുമുതൽ അഞ്ചുവരെയും പ്രവർത്തിക്കാൻ അനുമതിയുണ്ട് .

ജിമ്മുകൾ, സ്വിമ്മിങ്​ പൂളുകൾ, റസ്റ്ററന്‍റുകൾ, ബാറുകൾ, തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും. ഹോം ഡെലിവറിയും ഓൺലൈൻ സർവിസുകൾക്കും അനുമതി നൽകും. സാമൂഹിക, സാംസ്​കാരിക, വിനോദ, വിദ്യാഭ്യാസ ഒത്തുചേരലുകൾക്ക് സമ്പൂർണ നിരോധനവും ഏർപ്പെടുത്തി .അതെ സമയം അടിയന്തര സേവന ങ്ങളായ ഫാർമസികൾ, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, അവശ്യ ഷോപ്പുകൾ തുടങ്ങിയ​വയെ ലോക്​ഡൗണിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

അഞ്ചു സംസ്​ഥാനങ്ങളിലേക്ക്​ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോ​ട്ടെണ്ണൽ ​ ഞായറാഴ്ച നടക്കും . തെരഞ്ഞെടുപ്പിൽ കോവിഡ്​ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാതിരുന്നത്​ ബംഗാളിൽ കോവിഡ്​ വ്യാപനം രൂക്ഷമാക്കിയേക്കുമെന്നാണ്​ വിലയിരുത്തൽ. പ്രതിദിനം 17,000 ​ത്തിലധികം പേർക്കാണ്​ ബംഗാളിൽ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. മരണം 80ൽ അധികവും. ഇത്​ ഉയർ​ന്നേക്കുമെന്ന ആശങ്കയാണ്​ ഭാഗിക ലോക്​ഡൗൺ ഏർപ്പെടു​ത്താനുള്ള തീരുമാനത്തിലെത്തിയത് .

Leave A Reply
error: Content is protected !!