8,873 കോടി ; കോവിഡ് – ദുരന്തനിവാരണ ഫണ്ട്​ സംസ്ഥാനങ്ങൾക്ക്​ നേരത്തെ നൽകുമെന്ന് കേന്ദ്രം ​

8,873 കോടി ; കോവിഡ് – ദുരന്തനിവാരണ ഫണ്ട്​ സംസ്ഥാനങ്ങൾക്ക്​ നേരത്തെ നൽകുമെന്ന് കേന്ദ്രം ​

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ് രണ്ടാം തരംഗം ​ അതിതീവ്രമായി തുടരുന്നതിനിടെ ദുരന്തനിവാരണ ഫണ്ട്​ വേഗത്തിൽ സംസ്ഥാനങ്ങൾക്ക്​ കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനം . 8,873 കോടിയാണ്​ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക്​ കൈമാറുന്നത് .ഇതിൽ 50 ശതമാനം സംസ്ഥാനങ്ങൾക്ക്​ കോവിഡ്​ പ്രതിരോധത്തിനായി മാറ്റിവെക്കാം.

ജൂണിലാണ്​ ദുരന്തനിവാരണ ഫണ്ട്​ ഇനി നൽകേണ്ടത്​. എന്നാൽ, ധനകാര്യ കമീഷന്റെ ശിപാർശ പ്രകാരം ഇത്​ മെയ് മാസത്തിൽ നൽകാൻ തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് അടിയന്തര ആവശ്യമുള്ള ഓക്​സിജൻ പ്ലാൻറുകളുടെ നിർമാണം, വെൻറിലേറ്റർ, ആംബുലൻസ് , എയർ പ്യൂരിഫയർ, കോവിഡ്​ ആശുപത്രി, കോവിഡ്​ കെയർ സെൻറർ, തെർമൽ സ്​കാനർ, പി.പി.ഇ കിറ്റ്​, ടെസ്​റ്റിങ്​ ലബോറിറ്ററി, ടെസ്​റ്റിങ്​, കിറ്റ്​ എന്നിവക്കായെല്ലാം സംസ്ഥാനങ്ങൾക്ക്​ തുക ചെലവഴിക്കാമെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്​ ലക്ഷത്തോളം പേർക്കാണ്​ കോവിഡ്​ രോഗം സ്ഥിരീകരിച്ചത്​. 3000ലധികം മരണവും റിപ്പോർട്ട്​ ചെയ്തു. കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക് ഡൗണും കർശന നിയന്ത്രണങ്ങളും മൂലം രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത് .

Leave A Reply
error: Content is protected !!