സംസ്ഥാനത്തിന് വെളിയിൽ നിന്നും വരുന്നവർക്ക്, പുതിയ മാർഗ്ഗ നിർദ്ദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ

സംസ്ഥാനത്തിന് വെളിയിൽ നിന്നും വരുന്നവർക്ക്, പുതിയ മാർഗ്ഗ നിർദ്ദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ

ആലപ്പുഴ : ജില്ലയിലെത്തുന്ന രാജ്യാന്തര യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി. ജില്ലാ മെഡിക്കൽ ഓഫീസറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പരിശോധന ഫലം ഫലം അറിയുന്നത് വരെ ഇവർ ക്വാറന്റീനിൽ കഴിയണം. നെഗറ്റീവ് ആണെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ എന്ന് സ്വയം നിരീക്ഷിക്കണം. സംസ്ഥാനത്തിനു പുറത്തു നിന്നും വരുന്ന യാത്രക്കാർ കോവിസ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

ഇതോടൊപ്പം 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധന ഫലം കയ്യിൽ കരുതണം. പരിശോധന നടത്താത്തവർ സംസ്ഥാനത്ത് എത്തിയാൽ ഉടൻ തന്നെ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ അനുസരിക്കണം. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസർ പുതിയ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!