ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന് പദ്ധതിയുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന് പദ്ധതിയുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

കോഴിക്കോട്: കോവിഡ് പ്രതിസന്ധി മറികടക്കാൻ ജില്ലയിലെ ആശുപത്രികൾ എഫ് എൽ ടി സികൾ, സി.എഫ്.എൽ.ടി സികൾ എന്നിവിടങ്ങളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന് സമഗ്ര പദ്ധതിയുമായി ജില്ലാ ഭരണകൂടം.

വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പരമാവധി ഓക്‌സിജൻ സിലിണ്ടറുകൾ ശേഖരിച്ച് കേരള മെഡിക്കൽ കോർപ്പറേഷൻ ഗോഡൗണിൽ എത്തിക്കാൻ  വില്ലേജ് ഓഫീസർമാർക്ക് ജില്ലാ കലക്ടർ സാംബശിവറാവു നിർദ്ദേശം നൽകി. ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസർമാരും തഹസിൽദാർമാരുടെ നേതൃത്വത്തിൽ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഓക്‌സിജൻ സിലിണ്ടറുകൾ ശേഖരിക്കും.

പദ്ധതി ഏകോപനത്തിനായി എഡിഎം എൻ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ചു.

Leave A Reply
error: Content is protected !!