പതിനൊന്നാം തലമുറയിലെ പുതിയ മോഡലുമായി ഹോണ്ട സിവിക്

പതിനൊന്നാം തലമുറയിലെ പുതിയ മോഡലുമായി ഹോണ്ട സിവിക്

ഹോണ്ട സിവിക് പതിനൊന്നാം തലമുറയിലെ പുതിയ മോഡൽ ആഗോള തലത്തിൽ പ്രദർശിപ്പിച്ചു. ഹോണ്ടയുടെ പ്രധാന മോഡലുകളായ സിറ്റിക്ക് പുറമേയുളളതാണ് സിവിക്. തികച്ചും ന്യൂ ജനറേഷൻ വാഹനമായിട്ടാണ് സിവിക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. അധികമായി അലങ്കാര പണികൾ ഇല്ലാതെ, സിംപിൾ ഫെയ്സിലാണ് ഇത്തവണ സിവിക്. ബ്ലാക്ക് നിറത്തിലുളള ഗ്രിൽ വളരെ ചെറുതാണ്. ഒൻപത് നിരയിൽ എൽ.ഇ.ഡി നിരയുള്ള, വീതി കുറഞ്ഞതും, നീളമുള്ളതുമായ ഹെഡ് ലൈറ്റാണ് ഇതിനുള്ളത്. ഫോഗ്ലാമ്പിന്റെ സ്ഥാനമാകട്ടെ, വലിയ ബമ്പറിൽ ബ്ലാക്ക് ക്ലാഡിങ്ങിന്റെ അകമ്പടിയിലാണ്. സൈഡ് വ്യൂ കൂപ്പെ മോഡലിനെ ഓർമിപ്പിക്കുന്ന ഡിസൈനാണ് നൽകിയിരിക്കുന്നത്.

ചെരിഞ്ഞിറങ്ങുന്ന റൂഫും, ടെയ്ൽഗേറ്റിനോട് ചേർന്നിരിക്കുന്ന സി-പില്ലർ എന്നിവയാണ് കൂപ്പെ ഭാവം നൽകുന്നത്. എൽ.ഇ.ഡി യിൽ തീർത്ത ടെയ്ൽ ലൈറ്റ് പിൻ ഭാഗത്തെ സ്റ്റൈലാക്കുന്നുണ്ട്. രണ്ട് എൻജിൻ ഓപ്ഷനിൽ എത്തുന്ന സിവിക്കിന്റേത് രണ്ടും പെട്രോൾ എൻജിനാണ്. ഇതിൽ 20 ലിറ്റർ എഞ്ചിൻ 158 ബി.എച്ച്.പി പവറും, 187 എൻ.എം ടോർക്കുമാണ്. 1.5 ലിറ്റർ എഞ്ചിൻ 180 ബി.എ.ച്ച് പവറും, 240 എൻ.എം. ടോർക്കുമാണ്. ട്രാൻസ്മിഷൻ ഒരുക്കിയിരിക്കുന്നത് സി.വി.ടി ഗിയർ ബോക്സാണ്.

Leave A Reply
error: Content is protected !!