ട്വന്റി20 ലോകകപ്പ്‌ ദുബായിലാക്കാൻ ബി.സി.സി.ഐ ആലോചന

ട്വന്റി20 ലോകകപ്പ്‌ ദുബായിലാക്കാൻ ബി.സി.സി.ഐ ആലോചന

ഇന്ത്യ ആതിഥേയരാകുന്ന ട്വന്റി20 ലോകകപ്പ്, ഇത്തവണ ദുബായിലേക്ക് മാറ്റാൻ ബി.സി.സി.ഐ യുടെ ആലോചന. ഒക്ടോബർ 18 മുതൽ നവംബർ 15വരെ വരെയാണ് ലോകകപ്പ്. കോവിഡ് വ്യാപനം, രാജ്യത്ത് കുറയാതെ വന്നാലുള്ള സാഹചര്യത്തിൽ മാത്രമാണ് മത്സരവേദി ഇന്ത്യയിൽ നിന്ന് മാറ്റുക. ബി.സി.സി.ഐ വ്യക്‌താവ് ധീരജ് മൽഹോത്രയാണ് ഇക്കാര്യം വ്യക്തമാക്കി യിരിക്കുന്നത്.

കോവിഡ് വ്യാപനത്തിൽ ആശങ്കയുണ്ടന്നും,രോഗവ്യാപനം കുറഞ്ഞില്ലങ്കിൽ ടൂർണമെന്റ് ദുബായിലേക്ക് പരിഗണിക്കുമെന്നും, ബി.സി.സി.ഐ എല്ലാം നിരീക്ഷിച്ച് വരികയാണന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. പതിനാറ് ടീമുകളാണ് ലോകകപ്പിൽ മത്സരിക്കുന്നത്. നിലവിൽ വെസ്റ്റ് ഇൻഡീസാണ് ലോക ചാമ്പ്യന്മാർ.

Leave A Reply
error: Content is protected !!