ആലപ്പുഴയിൽ വാരാന്ത്യ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി

ആലപ്പുഴയിൽ വാരാന്ത്യ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി

ആലപ്പുഴ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ശനി, ഞായര്‍ ദിവസങ്ങളില്‍ മുഴുവന്‍ സമയവും ശക്തമായ പരിശോധനകളും, നിയന്ത്രണങ്ങളും, ജില്ലയുടെ എല്ലാ സ്ഥലങ്ങളിലും ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു.

പൊതു ഗതാഗതം, ചരക്ക് ഗതാഗതം, റെയില്‍വേ സ്റ്റേഷന്‍, ബസ് ടെര്‍മിഅനല്‍, ബസ് സ്റ്റാന്‍ഡ് /സ്റ്റോപ്പ്, വിമാനത്താവളം എന്നിവിടങ്ങളിലേക്കും തിരികെ വീടുകളിലേക്കും ദീര്‍ഘദൂര യാത്രികര്‍ക്കും യാത്രചെയ്യാന്‍ സ്വകാര്യ/ടാക്സി വാഹനങ്ങള്‍ എന്നിവ അനുവദിക്കും. ഇതിനായി കൃത്യമായ യാത്രാ രേഖകള്‍ കയ്യില്‍ കരുതണം.

അടിയന്തര വൈദ്യഹായം ആവശ്യമുള്ള രോഗികള്‍, അവരുടെ സഹായികള്‍, വാക്സിനേഷന്‍ നടത്താന്‍ പോകുന്നവര്‍ എന്നിവര്ക്ക് യാത്ര ചെയ്യാം. ഇവര്‍ ഐഡി കാര്‍ഡ് കയ്യില്‍ കരുതണം.

അത്യാവശ്യ അടിയന്തിര സേവനങ്ങള്‍ മാത്രമേ ശനി, ഞായര്‍ ദിവസങ്ങളില്‍ അനുവദിക്കൂ. ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാനം എന്നിവ അനുവദനീയമാണ്.

ഭക്ഷ്യ വസ്തുക്കള്‍, പലവ്യഞ്ജനം, പഴങ്ങള്‍, പച്ചക്കറികള്‍, പാലും പാലുല്‍പ്പന്നങ്ങളും, മത്‌സ്യം, മാംസം എന്നിവ വില്ക്കുന്ന പ്രാദേശിക കടകള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ മാത്രം പ്രവര്ത്തിക്കാം.

 

Leave A Reply
error: Content is protected !!