കോവിഡ് ബാധ ; കെജ്​രിവാളിന്‍റെ ഭാര്യയെ ​ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോവിഡ് ബാധ ; കെജ്​രിവാളിന്‍റെ ഭാര്യയെ ​ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കോവിഡ്​ ബാധിതയായി ​ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്‍റെ ഭാര്യ സുനിത കെജ്​രിവാളിനെ ​ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ്​ സുനിതയെ സാകേതിലെ മാക്​സ്​ സൂപ്പർ സ്​പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഏപ്രിൽ 20ന്​ കോവിഡ്​ സ്​ഥിരീകരിച്ച സുനിത വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ആം ആദ്​മി പാർട്ടി എം.എൽ.എ സോംനാഥ്​ ഭാരതിയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. ഭാര്യക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ കെജ്​രിവാൾ വീട്ടിൽ ക്വാറന്റൈനിലായിരുന്നു . ഡൽഹിയിലെ ബി.ജെ.പി നേതാവായ കപിൽ മിശ്ര സുനിത ഉടൻ തന്നെ രോഗമുക്തയായി തിരിച്ചു​വര​ട്ടെയെന്ന്​ ആശംസിച്ചു.

കോവിഡ്​ രണ്ടാം തരംഗത്തി​ൽ ശ്വാസം മുട്ടുകയാണ് ഡൽഹി. പ്രതിദിനം 20,000 ത്തിലേറെ കോവിഡ്​ കേസുകളാണ്​ സംസ്​ഥാനത്ത്​ റിപ്പോർട്ട്​ ചെയ്യുന്നത്​. 32.82 ആണ്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. അതെ സമയം 395 പേരാണ്​ ഒറ്റ ദിവസം രാജ്യതലസ്​ഥാനത്ത്​ കോവിഡിന് കീഴടങ്ങിയത് .97,977 പേരാണ് ​ സംസ്​ഥാനത്തിപ്പോൾ ചികിത്സയിലുള്ളത്​. ഓക്​സിജൻ ക്ഷാമം രൂക്ഷമായതാണ് ഡൽഹിയിൽ മരണ നിരക്ക് കുത്തനെ ഉയരാൻ കാരണമായത് .

Leave A Reply
error: Content is protected !!