തൊടുപുഴ താലൂക്കിൽ റേഷൻ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന വ്യാപക പരാതി

തൊടുപുഴ താലൂക്കിൽ റേഷൻ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന വ്യാപക പരാതി

ഇടുക്കി: തൊടുപുഴ താലൂക്കിലെ റേഷൻ കടകളിൽ റേഷൻ സാധനങ്ങൾ ലഭിക്കുന്നില്ലയെന്ന് ഉപഭോക്താക്കളുടെ വ്യാപക പരാതി. ഭൂരിഭാഗം റേഷൻ കടകളിലും അരി ഇല്ലാത്തതിനാൽ ഉപഭോക്താക്കൾക്ക് ആവശ്യമായ റേഷൻ സാധനങ്ങൾ നൽകാൻ കഴിയുന്നില്ല. എഫ്.സി.ഐ ഗോഡൗണുകളിൽ ആവശ്യത്തിന് സാധനങ്ങൾ ഉണ്ടെങ്കിലും അവ കടകളിൽ എത്തുന്നതിന്റെ താമസമാണ് കാരണം. പലയിടങ്ങളിലും കണ്ടെയ്ൻമെൻറ് സോണാക്കിയതിനാൽ സ്റ്റോക്കുള്ള, മറ്റ് റേഷൻ കടയിൽ നിന്നും അരി വാങ്ങാൻ സാധിക്കുന്നില്ല.

എന്നാൽ സാധനങ്ങൾ കൃത്യമായി എത്തിച്ചിട്ടുണ്ടന്നും, സ്റ്റോക്ക് കുറവില്ല എന്നുമാണ് അധികൃതർ അറിയിക്കുന്നത്. ഇക്കാര്യം അധികൃതരെ അറിയിച്ചാലും നടപടി സ്വീകരിക്കുന്നില്ല എന്ന് പറയുന്നു. കോവിഡ് പ്രതിസന്ധിക്കിടയിൽ ദൂരസ്ഥലങ്ങളിൽ നിന്നും, കോവിഡ് നിയന്ത്രണങ്ങൾക്ക് മറുപടി നൽകി വരുന്ന പല ഉപഭോക്താക്കൾക്കും ഇക്കാര്യം ഏറെ ദുരിതമായി മാറിയിരിക്കുകയാണ്.

Leave A Reply
error: Content is protected !!