കോവിഡിന് മരുന്നുകുറിക്കാൻ അനുമതി തേടി കൊമേഴ്‌സ് അധ്യാപകൻ ; 1000 രൂപ പിഴയിട്ട് സുപ്രീംകോടതി

കോവിഡിന് മരുന്നുകുറിക്കാൻ അനുമതി തേടി കൊമേഴ്‌സ് അധ്യാപകൻ ; 1000 രൂപ പിഴയിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്ന് കൊമേഴ്‌സ് പോസ്റ്റ് ഗ്രാജുവേറ്റ് അധ്യാപകൻ സുപ്രീംകോടതിയിൽ .

‘കൊമേഴ്സിൽ ബിരുദാനന്തര ബിരുദമുണ്ട്, കോവിഡിനു മരുന്നുകുറിക്കാൻ അനുവദിക്കണം.’ ഈ ആവശ്യവുമായി കൽക്കട്ട ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിപ്പോയതുകൊണ്ടാണ് സുരേഷ് ഷാ സുപ്രീംകോടതിയെ സമീപിച്ചത് .അതെ സമയം ഈ ഹർജി ചീഫ് ജസ്റ്റിസ് എൻ.വി. രമണ തള്ളിയെന്നു മാത്രമല്ല, 1000 രൂപ പിഴയും ഒപ്പം ശാസനയും നൽകി വിട്ടു .

10 ലക്ഷം പിഴയിടട്ടേയെന്നാണ് ജസ്റ്റിസ് രമണ ചോദിച്ചത്. എന്നാൽ , പണിയില്ലാത്ത അധ്യാപകനാണ് അത്രയൊന്നും തരാനുള്ള ശേഷിയില്ല 1000 അടയ്ക്കാം എന്ന ഷായുടെ വാക്കുകൾ കോടതി സമ്മതിക്കുകയായിരുന്നു. വിചിത്രമായ കേസിൽ കൽക്കട്ട ഹൈക്കോടതി ലീഗൽ സർവീസസ് അതോറിറ്റിയിലാണ് ഷാ പിഴയടയ്ക്കേണ്ടത്.

Leave A Reply
error: Content is protected !!