‘എയർ ഇന്ത്യ’യെ ടാറ്റ ഗ്രൂപ്പ്​ സ്വന്തമാക്കുമോ ?

‘എയർ ഇന്ത്യ’യെ ടാറ്റ ഗ്രൂപ്പ്​ സ്വന്തമാക്കുമോ ?

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ്​ സ്വന്തമാക്കാൻ തയ്യറെടുക്കുന്നെന്ന് സൂചന .എയർ ഇന്ത്യ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ലേലത്തിൽ ടാറ്റ ഗ്രൂപ്പിന്​ മുൻതൂക്കമുണ്ടെന്ന റിപ്പോർട്ടുകളാണ്​ അടുത്തിടെ പുറത്ത്​ വരുന്നത്​. സ്​പൈസ്​ജെറ്റിന്റെ അജയ്​ സിങ്​ രേഖപ്പെടുത്തിയ തുകയേക്കാളും കൂടുതൽ നൽകാൻ ലേലത്തിൽ ടാറ്റ ഗ്രൂപ്പ്​ സന്നദ്ധത അറിയിച്ചുവെന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് .

എയർ ഇന്ത്യ സ്വന്തമാക്കാൻ രത്തൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടാറ്റ ഗ്രൂപ്പും അജയ്​ സിങ്ങിന്റെ സ്​പൈസ്​ജെറ്റും തമ്മിലാണ്​ പ്രധാനമായും പോരാട്ടം നടത്തുന്നത്​. വിസ്​താരയാണ്​ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ വിമാന കമ്പനി. എയർ ഇന്ത്യ കൂടി ഏറ്റെടുത്താൽ ഇന്ത്യയിലെ ഒന്നാം നമ്പർ വിമാന കമ്പനിയായി ടാറ്റ ഗ്രൂപ്പ് കുതിക്കും .

അതേസമയം, എയർ ഇന്ത്യയുടെ വിൽപനക്ക് കാലതാമസം നേരിടാമെന്ന സൂചന കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്​. കോവിഡ്​ മൂലം എയർ ഇന്ത്യയുടെ റിയൽ എസ്​റ്റേറ്റ്​ സ്വത്തുക്കളുടെ കണക്കെടുപ്പ്​ ലേലത്തിൽ പ​ങ്കെടുത്ത കമ്പനികൾക്ക്​ നടത്താനായിട്ടില്ല.

Leave A Reply
error: Content is protected !!