നീണ്ട 28 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി മന്മദന്‍ പോലീസില്‍ നിന്ന് പടിയിറങ്ങി

നീണ്ട 28 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി മന്മദന്‍ പോലീസില്‍ നിന്ന് പടിയിറങ്ങി

 

ചങ്ങരംകുളം:നീണ്ട 28 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി മന്മദന്‍ പോലീസില്‍ നിന്ന് പടിയിറങ്ങി.ചങ്ങരംകുളം സ്റ്റേഷനില്‍ പോലീസ് ഓഫീസറായി ജോലി ചെയ്ത് വന്ന മന്മദന്‍ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറായിരിക്കെ സബ്ബ് ഇൻസ്പെക്ടർ ആയാണ് സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്നത്.ആലപ്പുഴ ജില്ലയിലെ മാന്നാര്‍ സ്വദേശിയായ മന്മദന്‍ സർവ്വീസിലിരിക്കെ തന്നെ ചങ്ങരംകുളത്ത് ഒരു കൈത്താങ്ങ് എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

1993 ഫെബ്രുവരി 1ന് MSP ബറ്റാലിയനിൽ ചേർന്നു. 1996-ൽ മലപ്പുറം AR ക്യാമ്പില്‍ എത്തി തുടർന്ന് ജില്ലയിൽ മഞ്ചേരി,പെരിന്തൽമണ്ണ,വളാഞ്ചേരി,പൊന്നാനി, പെരുമ്പടപ്പ് ,ചങ്ങരംകുളം, സ്റ്റേഷനിലും പൊന്നാനി സർക്കിൾ ഇൻവെസ്റ്റിഗേഷൻ ടീമിലും സേവനം ചെയ്തു.K PA സംസ്ഥാന കമ്മറ്റി അംഗം ജില്ല കമ്മറ്റി അംഗം, KP OA, ജില്ല കമ്മറ്റി അംഗം, എന്നീ നിലയിൽ സംഘടനാ രംഗത്തും സജീവമായിരുന്ന മന്മദന്‍ 18 – വർഷം ജില്ലാ പോലീസ് സർവ്വീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.

Leave A Reply
error: Content is protected !!