ഇ. പി. ജയരാജൻ മമ്പറം ദിവാകരൻ രഹസ്യ ബന്ധമോ? പോസ്റ്ററുകൾ

ഇ. പി. ജയരാജൻ മമ്പറം ദിവാകരൻ രഹസ്യ ബന്ധമോ? പോസ്റ്ററുകൾ

 

ഇ.പി ജയരാജൻറെ മകൻ്റെ ആഡംബര റിസോർട്ടിൽ മമ്പറം ദിവാകരന്റെ പങ്ക് അന്വേഷിക്കണമെന്ന് പോസ്റ്റർ.
കണ്ണൂർ ഡിസിസി ഓഫീസിന്റെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമതിലിലും സ്റ്റേഡിയം കോർണറിലുമാ ണ് പോസ്റ്റർ പതിച്ചത്.

കഴിഞ്ഞ ദിവസമാണ് മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജൻ്റെ മകൻ ഡയറക്ടറായ ആയുർവേദ റിസോർട്ട് ഉദ്ഘാടനം ചെയ്തത്. മൊറാഴയിലെ ഉടുപ്പ കുന്ന് ഇടിച്ച് നിരത്തിയാണ് റിസോർട്ട് നിർമ്മിക്കുന്നതെന്ന് കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് റിസോർട്ട് നിർമ്മാണത്തിനെതിരെ പ്രമേയം പാസാക്കുകയും കലക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

വിവാദ റിസോർട്ടിൻ്റെ ഉദ്ഘാടന ചടങ്ങിൽ മമ്പറം ദിവാകരൻ പങ്കെടുത്തതിനെതിരെയാണ് വിമർശനമുയരുന്നത്. കോൺഗ്രസിൽ കെ.സുധാകരൻ്റെ സ്ഥിരം വിമർശകനാണ് മമ്പറം ദിവാകരൻ.

Leave A Reply
error: Content is protected !!