പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭ കയ്യാങ്കളി കേസിൽ തടസഹര്‍ജി സമര്‍പ്പിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭ കയ്യാങ്കളി കേസിൽ തടസഹര്‍ജി സമര്‍പ്പിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രിംകോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ചു. നിയമസഭ കയ്യാങ്കളി കേസില്‍ ആണ് അദ്ദേഹം ഹർജി സമർപ്പിച്ചിരിക്കുന്നത്. തടസഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ തീരുമാനമെടുക്കാന്‍ തന്റെ ഭാഗം കൂടികേട്ട ശേഷമേ പാടുള്ളുവെന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു.

ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി സഭയിലെ നിരവധി സാധനങ്ങൾ ആണ് നശിപ്പിച്ചത്. പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസില്‍ പ്രക്ഷോഭത്തിനിടെ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ക്കുകയും ചെയ്തു. മൈക്ക് മുതല്‍ കസേരകള്‍ വരെയാണ് നശിപ്പിച്ചത്.

കേസിലെ പ്രതികള്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് . കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്.

Leave A Reply
error: Content is protected !!