ഇന്ത്യയിലെ കോവിഡ്​ രണ്ടാം തരംഗം അടുത്തയാഴ്​ചയോടെ പാരമ്യത്തിലെത്തും; എം.വിദ്യാസാഗർ

ഇന്ത്യയിലെ കോവിഡ്​ രണ്ടാം തരംഗം അടുത്തയാഴ്​ചയോടെ പാരമ്യത്തിലെത്തും; എം.വിദ്യാസാഗർ

ഇന്ത്യയിലെ കോവിഡ്​ രണ്ടാം തരംഗം അടുത്തയാഴ്​ചയോടെ പാരമ്യത്തിലെത്തുമെന്ന്​ കേന്ദ്രസർക്കാർ ഉപദേഷ്​ടാവ്​. മെയ്​ മൂന്നിനും അഞ്ചിനും ഇടയിലാവും കോവിഡ്​ പാരമ്യത്തിലെത്തുകയെന്ന്​ ശാസ്​ത്രജ്ഞൻ എം.വിദ്യാസാഗർ പറഞ്ഞു.

ജൂലൈ അല്ലെങ്കിൽ ആഗസ്​റ്റ്​ വരെ രാജ്യത്തെ കോവിഡ്​ ബാധ ഇതുപോലെ തുടരാം. അതിന്​ ശേഷം രോഗബാധയിൽ കുറവുണ്ടാകും. ഇനിയൊരു ആറ്​ മുതൽ എട്ട്​ ആഴ്​ച വരെ കോവിഡിനെതിരെ പോരാട്ടം നടത്തേണ്ടി വരും. കോവിഡ്​ പ്രതിരോധത്തിന്​ ദീർഘകാലത്തേക്കുള്ള പോംവഴികളല്ല ഇപ്പോൾ ആവശ്യ​മെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!