‘ട്രാവൽ ടൂൾ’ ഫീച്ചറുമായി ഗൂഗ്​ൾ

‘ട്രാവൽ ടൂൾ’ ഫീച്ചറുമായി ഗൂഗ്​ൾ

 

യാത്രക്കാർക്ക് സഹായകരമായ “ട്രാവൽ ടൂൾ” ഫീച്ചറുമായി ഗൂഗിൾ ഗൂഗ്​ൾ സെർച്ചിലും ഗൂഗ്​ൾ മാപ്പ്​സിലും ചില പുതിയ ഫീച്ചറുകൾ ചേർത്താണ്​ കമ്പനി സഞ്ചാരികളെ കൈയ്യിലെടുക്കാൻ പോകുന്നത്​. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു ബ്ലോഗ്​ പോസ്റ്റിലാണ്​ കമ്പനി സെർച്ച്​ എഞ്ചിനിൽ അവതരിപ്പിക്കുന്ന ട്രാവൽ ടൂൾസിനെ കുറിച്ച്​ വിശദീകരിക്കുന്നത്​​​. യാത്ര പോകുന്നവർക്ക്​ അവരുടെ ലക്ഷ്യസ്ഥാനവുമായി ബന്ധപ്പെട്ട കോവിഡ്​ 19 അനുബന്ധ ഉപദേശ നിർദേശങ്ങൾ നൽകുന്ന സംവിധാനങ്ങളാണ്​ ഗൂഗ്​ൾ സെർച്ചിൽ ചേർത്തിരിക്കുന്നത്​. അതോടൊപ്പം, റോഡ്​ ട്രിപ്​ പ്ലാനറും ഡെസ്റ്റിനേഷനുകൾ കണ്ടെത്താനുള്ള പുതുപുത്തൻ വഴികളുമൊക്കെ ഗൂഗ്​ൾ കൊണ്ടുവന്നിട്ടുണ്ട്​.

കോവിഡ്​ ട്രാവൽ അഡ്വൈസറിയിലൂടെ ഗൂഗ്​ൾ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെ കോവിഡ്​ നിയന്ത്രണങ്ങളെ കുറിച്ചും അവിടെയെത്തിയാലുള്ള ക്വാറൻറീൻ നിയമങ്ങ​ളെ കുറിച്ചുമൊക്കെ വിവരങ്ങൾ നൽകും. ചില സ്ഥലങ്ങളിലേക്ക്​ പോകുന്നതിന്​ മുമ്പായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച്​ ഇ-മെയിൽ വഴി അപ്​ഡേറ്റ്​ നൽകുന്ന സംവിധാനവും ഗൂഗ്​ൾ അവതരിപ്പിച്ചിട്ടുണ്ട്​. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും പിൻവലിച്ചാലും കൂട്ടിയാലും കുറച്ചാലും ഗൂഗ്​ൾ ഇ-മെയിൽ വഴി യാത്രക്കാരെ അറിയിച്ചുകൊണ്ടിരിക്കും. നിലവിൽ ഇൗ ഫീച്ചർ അമേരിക്കയിൽ​ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്​​. വൈകാതെ ആഗോളതലത്തിൽ റിലീസ്​ ചെയ്യുമെന്ന്​ പ്രതീക്ഷിക്കാം.

google.com/travel എന്ന സഞ്ചാരികൾക്കായുള്ള ഗൂഗ്​ളി​െൻറ എക്​സ്​പ്ലോറിങ്​ പേജിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്​. മുമ്പ്​ വിമാനങ്ങളെ കുറിച്ചും മറ്റും മാത്രം വിവരങ്ങൾ ലഭ്യമായിരുന്ന പേജിലൂടെ കൂടുതൽ സ്ഥലങ്ങളെ കുറിച്ചും വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചും അറിയാൻ സാധിക്കും. ചെറുപട്ടണങ്ങളും ദേശീയ പാർക്കുകളുമൊക്കെ google.com/travel – ഇൽ ഇനി കാണാം. എയർപോർട്ടുകളുള്ള സിറ്റികൾ മാത്രമായി കാണണമെങ്കിൽ ‘ട്രാവൽ മോഡിൽ’ ‘ഫ്ലൈറ്റ്​സ്​ ഒാൺലി’ എന്ന്​ സെലക്ട്​ ചെയ്​താൽ മതിയാകും. ഏതെങ്കിലും സ്ഥലം തെരഞ്ഞെടുത്താൽ, അവിടെയുള്ള കോവിഡ്​ നിയന്ത്രണങ്ങളും അവിടേക്കുള്ള വിമാനങ്ങളുടെ വിവരങ്ങളും ദൃശ്യമാകും. യാത്ര ചെയ്യാൻ ഏറ്റവും പറ്റിയ സമയം, ഹോട്ടലുകൾ തുടങ്ങിയ വിവരങ്ങളും അറിയാം. ഇനി റോഡ്​ ​ട്രിപ്പുകൾ ഇഷ്​ടപ്പെടുന്നവരാണെങ്കിൽ, ഗൂഗ്​ൾ മാപ്പി​െൻറ ഡെസ്​ക്​ടോപ്പ്​ വേർഷനിലും ചില ഫീച്ചറുകൾ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്​.

Leave A Reply
error: Content is protected !!