വോട്ടെണ്ണൽ നാളെ: സംസ്ഥാനത്ത് കർശന സുരക്ഷ ഒരുക്കാൻ 30,281 പോലീസുകാർ

വോട്ടെണ്ണൽ നാളെ: സംസ്ഥാനത്ത് കർശന സുരക്ഷ ഒരുക്കാൻ 30,281 പോലീസുകാർ

തിരുവന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ സംസ്ഥാനത്ത് നാളെ വോട്ടെണ്ണൽ നടക്കും. കനത്ത സുരക്ഷയും, കർശന നിയന്ത്രങ്ങളും ആണ് സംസ്ഥാനത്ത് ഇന്നു മുതൽ  ഒരുക്കിയിരിക്കുന്നത്. നാളെ സംസ്ഥാനത്ത് കർശന സുരക്ഷാ ഒരുക്കാൻ 30,281 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ഡ്യുട്ടിയിൽ കേന്ദ്രസായുധ പോലീസ് സേനാംഗങ്ങളുള്‍പ്പെടെ 30,281 പോലീസുകാര്‍ ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 3,332 കേന്ദ്രസായുധ പോലീസ് സേനാംഗങ്ങളും ഇതിൽ ഉണ്ടാകും. 49 കേന്ദ്രപോലീസ് സേനാംഗങ്ങളെ 140 കേന്ദ്രങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. 611 ഇന്‍സ്‌പെക്ടര്‍മാര്‍, 2,003 എസ്.ഐ എ.എസ്.ഐമാര്‍ 207 ഡി.വൈ.എസ്.പിമാര്‍, എന്നിവര്‍ ഉള്‍പ്പെടെയാണ് സുരക്ഷക്ക് ഉണ്ടാവുക.

സംസ്ഥാനത്തും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ശക്തമായ സുരക്ഷ വോട്ടെണ്ണല്‍ നാളെ തീരുന്നത് വരെ ഉറപ്പാക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ജനങ്ങള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ആഘോഷപ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!